ലോക്ഡൗണില്‍ തപാല്‍ വകുപ്പുവഴിയുള്ള ഇടപാടില്‍ കേരളത്തിന് ഏഴാം സ്ഥാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതായതോടെ അവരുടെ ബാങ്കിലുള്ള പണം വീട്ടിലെത്തിക്കുന്ന പദ്ധതി താപല്‍ വകുപ്പ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് രാജ്യവ്യാപകമായി ഏപ്രില്‍ എട്ടുമുതല്‍ 21 വരെ പോസ്റ്റുമാന്‍മാര്‍ 344 കോടിയിലേറെ രൂപയാണ് വീട്ടിലെത്തിച്ചത്.

അതേസമയം തപാല്‍ വകുപ്പുവഴിയുള്ള ഇടപാടില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ്. കേരളത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവുമധികം തുക തപാല്‍ വകുപ്പ് വീടുകളിലെത്തിച്ചത്. ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. അക്കൗണ്ടുകള്‍ ആധാര്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള 93 ബാങ്കുകളില്‍ നിന്നാണ് പണം എത്തിച്ചത്.

പണം ആവശ്യമുള്ളവര്‍ തപാല്‍ ഓഫീസില്‍ അറിയിക്കുകയും പണം പിന്‍വലിക്കാനുള്ള സംവിധാനവുമായി പോസ്റ്റുമാന്‍ര്‍ വീട്ടിലെത്തുകയും ചെയ്യും. ഇതിന് പ്രത്യേക സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതല്ല. ലോക്ഡൗണ്‍ ആയതോടെ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.

Comments are closed.