ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നത് : ഗൗതം ഗംഭീര്‍

ദില്ലി: ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മരണാനന്തര കര്‍മങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ചെയ്തത്. അസുഖംമൂലം മരിച്ച വീട്ട് ജോലിക്കാരിയുടെ മൃതദേഹം ലോക്ക് ഡൗണ്‍ കാരണം ജന്‍മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുകയായിരുന്നു ഗംഭീര്‍.

എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ്. അവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുക എന്നത് എന്റെ കടമയുമെന്നും ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാനുള്ള മാര്‍ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയവും അതാണെന്നും ഗംഭീര്‍ ട്വിറ്ററില്‍ പറഞ്ഞു.

Comments are closed.