Ultimate magazine theme for WordPress.

45000mAh ബാറ്ററി ശേഷിയുമായി ഐക്യൂ നിയോ 3 5G വരുന്നു

ഐക്യൂ ചൈനയിൽ ഏറ്റവും പുതിയ സ്മാർട്ഫോണായ ഐക്യൂ നിയോ 3 5G അവതരിപ്പിച്ചു. ശ്രദ്ധേയമായ സവിശേഷതകളുമായാണ് ഈ സ്മാർട്ട്‌ഫോൺ ലഭ്യമാക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയും 48 എംപി പ്രൈമറി ക്യാമറയും സ്നാപ്ഡ്രാഗൺ 865 SoC സ്മാർട്ട്‌ഫോണിനെ ശക്തിപ്പെടുത്തുന്നു. 45000mAh ബാറ്ററി ശേഷിയുമായി ഐക്യൂ നിയോ 3 5G വരുന്നു.

ഒരു സ്മാർട്ഫോണിൽ ഉപയോഗിക്കുന്ന 44W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിൽ കൊണ്ടുവരുന്നു. ഇത് തികച്ചും ശ്രദ്ധേയവും ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാർജറുകളിൽ ഒന്നായി മാറുന്നു. ഏപ്രിൽ 29 മുതൽ ഈ സ്മാർട്ഫോൺ വിൽപ്പനയ്‌ക്കെത്തും.

6 ജിബി + 128 ജിബി വേരിയന്റിന് ഏകദേശം 28,900 രൂപയാണ് വില വരുന്നത്. 8 ജിബി + 128 ജിബി വേരിയന്റിന് ഏകദേശം 32,100 രൂപയും വില വരുന്നു. തുടർന്ന് ഈ സ്മാർട്ഫോണിൽ രണ്ട് വേരിയന്റുകൾ കൂടി ലഭ്യമാണ്. ഇതിൽ ഒരെണ്ണം 12 ജിബി + 128 ജിബി വില ഏകദേശം 35,400 രൂപയും മറ്റൊന്ന് 12 ജിബി + 256 ജിബി വരുന്നത് 36,400 രൂപ വിലയുമായാണ്.

പ്രീ-ഓർഡറുകൾ ഇപ്പോൾ നൽകുവാൻ സാധിക്കും. കൂടാതെ നൈറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ചൈനയ്ക്ക് പുറത്ത് ഈ സ്മാർട്ഫോൺ പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല.

സ്മാർട്ട്‌ഫോണിന് ഡ്യുവൽ സിം (നാനോ) സാങ്കേതികവിദ്യയുണ്ട്. ഐക്യൂ യുഐയുടെ സഹായത്തോടെ ഇത് ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കും. ഡിസ്‌പ്ലേയെക്കുറിച്ച് പറയുമ്പോൾ, ഇത് 6.57 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 × 2408 പിക്‌സൽ) ഡിസ്‌പ്ലേയാണ്, 440 പിപി പിക്‌സൽ സാന്ദ്രത, വീക്ഷണാനുപാതം 20: 9 ആണ്. സ്‌ക്രീൻ ടു ബോഡി റേഷ്യോ 90.4% ശതമാനം വരുന്നു.

ഒരു 48 എംപി പ്രൈമറി ക്യാമറ, ഒരു 8 എംപി വൈഡ് ആംഗിൾ ക്യാമറ, ഒരു 2 എംപി മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറകളാണ് ഈ സ്മാർട്ഫോണിലുള്ളത്. ഈ സ്മാർട്ഫോണിൽ നിന്നും നിങ്ങൾക്ക് നൈറ്റ് മോഡ്, സ്ലോ മോഷൻ, പോർട്രെയിറ്റ് മോഡ് ക്യാമറ ഓപ്ഷനുകൾ ലഭിക്കും. ഇതിൻറെ ഭാരം 198.1 ഗ്രാം ആണ്, ഈ സ്മാർട്ഫോണിൽ എംഎം ഓഡിയോ ജാക്ക് സവിശേഷതയും വരുന്നു.

Comments are closed.