പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ഇന്ന്് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ഇന്ന്് കൂടിക്കാഴ്ച നടത്തുന്നു. രണ്ടാം സാമ്പത്തിക പാക്കേജിന് യോഗത്തില്‍ അന്തിമ രൂപം നല്‍കുമെന്നാണ് സൂചന. ലോക്ക്ഡൗണിന് ശേഷമുള്ള ദുരിതാശ്വാസം, പുനരധിവാസം,സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിവയിലായിരിക്കും പാക്കേജ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

അതിനാല്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1,70,000 കോടിയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയേക്കാളും വലിയ പദ്ധതിയാണ് പരിഗണനയിലുള്ള പുതിയ പാക്കേജെന്നാണ് വിവരം. അതേസമയം മാര്‍ച്ച് 27ന് ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്.

15ാം ധനകാര്യ കമ്മീഷന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, നീതി ആയോഗ് വൈസ് ചെയര്‍മാന്‍, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട മൂന്നു മണിക്കൂര്‍ നീണ്ട യോഗം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്നിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലില്‍ നിന്നടക്കം സര്‍ക്കാര്‍ ഉപദേശം സ്വീകരിച്ചിട്ടുണ്ട്.

Comments are closed.