ഭോപ്പാലില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കണ്ണ് ചൂഴ്ന്നെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ വീടിനു സമീപം കൂട്ടുകാരുമൊത്തു കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കണ്ണ് ചൂഴ്ന്നെടുത്തു. ജബേരയിലുള്ള പെണ്‍കുട്ടിയെ ബുധനാഴ്ച വൈകുന്നേരം അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ണ് ചൂഴ്ന്നെടുത്ത നിലയില്‍ വീടിനടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ ഇന്നലെയാണു കണ്ടെത്തിയത്.

തുടര്‍ന്ന് കണ്ണിനു പുറമേ പെണ്‍കുട്ടിയുടെ മുഖത്തിനും ഗുരുതര പരുക്കുണ്ട്. കുട്ടിയെ ജബല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കണ്ണിന് ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

Comments are closed.