കാസര്‍കോട് ഇന്ന് അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് ഇന്ന് അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് രോഗം ഭേദമായി പോയത്. എന്നാല്‍ ഇവര്‍ ഇനി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

ഇതോടെ കാസര്‍കോട് കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി. എന്നാല്‍ ജില്ലയില്‍ കുമ്പള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളും കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ജില്ലയില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കുന്നത്.

Comments are closed.