ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് പേര്‍ക്ക് കൊവിഡ്

ബെംഗളൂരു: ബെംഗളൂരുവിലെ പാദരായണപുരയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജയിലില്‍ അടച്ച 121 പേരില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാക്കിയുളളവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്.

അതേസമയം കൊവിഡ് തീവ്രബാധിത മേഖലയില്‍ നിന്ന് അറസ്റ്റിലായവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാതെ ബെംഗളൂരുവിന് പുറത്തുളള രാമനഗര ജയിലിലേക്ക് മാറ്റിയതിനാല്‍ ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിനുണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

Comments are closed.