16 കാരനെ പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്

കോഴിക്കോട്: 16 കാരന്റെ പരാതിയില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. 16കാരനെ പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവും യു.ഡി.എഫ്. കട്ടിപ്പാറ പഞ്ചയത്ത് ചെയര്‍മാനും മുസ്ലിം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായ കോളിക്കല്‍ സ്വദേശി ഒ കെ എം കുഞ്ഞിക്കെതിരെയാണ് കേസെടുത്തത്.

ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കേസെടുക്കാനായി പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോയതായാണ് സൂചന. തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

Comments are closed.