ലോക്ക് ഡൗണില്‍ കണ്ണൂരില്‍ എക്‌സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചത് 10,000 ലിറ്ററിലധികം വാഷ്

കണ്ണൂര്‍: ലോക്ക് ഡൗണ്‍ തുടങ്ങി ആദ്യ ദിവസങ്ങളില്‍ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ചാരായ വാറ്റ്. എന്നാല്‍ ഒരു മാസമാകുമ്പോഴേക്കും ഗ്രാമ, നഗര വ്യത്യാസമില്ലാതെ വീടുകളിലും പൊതുസ്ഥലങ്ങളിലും വരെ വാറ്റ് വ്യാപകമായിരുന്നു. തുടര്‍ന്ന് എന്നാല്‍ ലോക്ക് ഡൗണ്‍ തുടങ്ങി ഒരു മാസത്തിനിടെ കണ്ടെത്തി നശിപ്പിച്ചത് 11679 ലിറ്റര്‍. പത്തിരട്ടിയിലധികം വര്‍ധന.

840 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 73 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. മൂന്ന് സ്ത്രീകളുള്‍പ്പെടെ പതിനാല് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുളളവര്‍ എക്‌സൈസ് സംഘം എത്തുന്നതിന് മുന്നേ രക്ഷപ്പെട്ടിരുന്നു. അതേസമയം 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് മനസിലാക്കാതെയാണ് പലരും വാറ്റ് തുടങ്ങുന്നതെന്നും ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടന്‍ വ്യാപക അന്വേഷണവും അറസ്റ്റുമുണ്ടാകുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു

Comments are closed.