സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലുള്ള മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 450 ആയി. 116 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം 15 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. കേരളത്തില്‍ കൊവിഡ് ബാധിച്ച പ്രായമായവരെ മാത്രമല്ല കുഞ്ഞുങ്ങളേയും രോഗമുക്തരാകാന്‍ സാധിച്ചു. ഒരു വയസും രണ്ട് വയസുമുള്ള കുട്ടികളുടെ അസുഖം ഇവിടെ ഭേദമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഒരു കുഞ്ഞ് മരണപ്പെടുന്ന അവസ്ഥയുണ്ടായി.

മലപ്പുറം സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുട്ടിയാണ് ഇന്ന് മരിച്ചത്. ജന്മന ഹൃദയവൈകല്യമുള്ള ഈ കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം റംസാന്‍ പ്രമാണിച്ച് വാര്‍ത്താസമ്മേളനത്തിന്റെ ആകെ ദൈര്‍ഘ്യം കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.