അടൂർ പ്രകാശ് എംപി യുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ ധർണ്ണ

ആറ്റിങ്ങൽ: പ്രവാസികളെ ജന്മനാട്ടിൽ തിരിച്ചെത്തിക്കാൻ വേണ്ട നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് എംപി രാജ്ഭവന് മുന്നിൽ നാളെ സമരം നടത്തും.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രവാസികൾ നൽകിയ സംഭാവനകൾ വിസ്മരിക്കാൻ പാടില്ല.കുടുംബം നോക്കാൻ വേണ്ടി ജന്മനാട്ടിലെ ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിൽ ജോലിക്ക് പോയവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുൻ KPCC പ്രസിഡന്റും മുൻ പ്രവാസികാര്യ മന്ത്രിയും ആയിരുന്ന M M ഹസ്സൻ, KS ശബരിനാഥൻ MLA, ശിവകുമാർ MLA, തിരുവനന്തപുരം DCC പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ നാളെ രാവിലെ10 മണി മുതൽ 4 മണി വരെ രാജ്ഭവന് മുമ്പിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പ്രതിഷേധാത്മക സമര പരിപാടിയുമായി മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.