ലോകത്ത് കൊവിഡ് മരണം 195,218 ആയി ; ആകെ 2,801,065 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 195,218 ആയി. ആകെ 2,801,065 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ 775,986 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ കൊവിഡ് മരണം 50,988 ആയി. 903,775 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 90,261 പേര്‍ രോഗമുക്തി നേടി. 15000 ത്തോളം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ച യുഎസില്‍ 752 പേര്‍ മരിച്ചപ്പോള്‍ 768 പേര്‍ക്കാണ് യുകെയില്‍ ജീവന്‍ നഷ്ടമായത്. ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്. അതേസമയം ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്. അതേസമയം, ഇന്ത്യയില്‍ കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 724 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,452 ആയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1752 പേര്‍ക്കുകൂടി പുതുതായി രോഗം ബാധിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു. അതേ സമയം 4813 പേര്‍ രോഗമുക്തരായി.

Comments are closed.