ഹോട്സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : ഹോട്സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എന്നാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലും സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ 50 ശതമാനം ജീവനക്കാരേ തുറക്കുന്ന കടകളില്‍ പാടുള്ളൂ.

കേന്ദ്ര വിജ്ഞാപനം അതേപടി നടപ്പാക്കുമെന്നും കേരളത്തിലെ പഞ്ചായത്തുകളിലും കൂടുതല്‍ കടകള്‍ ഇന്ന് മുതല്‍ തുറക്കാമെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കി. അതേസമയം വര്‍ക്ഷോപ്പുകള്‍ (വ്യാഴം, ഞായര്‍), കണ്ണടക്കടകള്‍ (തിങ്കള്‍), എസി വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ തുറക്കുന്നതിന് 11ലെ ഉത്തരവിലുള്ള അനുമതി പുതിയ ഉത്തരവില്‍ ഇല്ല. പുതിയ ഉത്തരവില്‍ എസി വില്‍പനയെക്കുറിച്ചു പറയുന്നില്ലെങ്കിലും ഫാന്‍ വില്‍ക്കാന്‍ അനുമതി നല്‍കി.

ഫ്രിജ്, വാഷിങ് മെഷീന്‍ റിപ്പയറിങ് കടകള്‍ തിങ്കളും മൊബൈല്‍ ചാര്‍ജിങ് കടകള്‍, കംപ്യൂട്ടര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവ ഞായറും തുറക്കാന്‍ 11ലെ ഉത്തരവില്‍ അനുവദിച്ചിരുന്നു. അതേസമയം ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും നന്നാക്കുന്ന കടകള്‍ തുറക്കാമെന്നു മാത്രമാണു പുതിയ ഉത്തരവില്‍ പറയുന്നത്. വിശദാംശങ്ങളോ തുറക്കാവുന്ന ദിവസങ്ങളോ ഇല്ല. എന്നാല്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.

Comments are closed.