നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു.

മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനും നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ് രവി വള്ളത്തോള്‍. അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗീതലക്ഷ്മി.

Comments are closed.