യുപിയില്‍ പൊതുപരിപാടികള്‍ക്ക് ജൂണ്‍ 30 വരെ വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ പൊതുപരിപാടികള്‍ക്ക് ജൂണ്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ലോക്ഡൗണിനെ സംബന്ധിച്ച് ചര്‍ച്ച നടത്താനിരിക്കെയാണ് വിലക്ക്.

എന്നാല്‍ സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം റംസാന്‍ മാസം ആരംഭിച്ചു. എല്ലാ മത നേതാക്കളും വിശ്വാസികളോട് വീടുകളില്‍ തന്നെ നമാസ് നടത്താന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ രോഗ വ്യാപനത്തിന് സാധ്യമാകുന്ന രീതിയില്‍ ഒരു പരുപാടിയും ഉണ്ടാകില്ലെന്ന് എല്ലാവരും ഉറപ്പു വരുത്തണമെന്ന് അദേഹം അറിയിച്ചു. യുപിയില്‍ കോവിഡ് മരണം ഇതുവരെ 25 ആയി.

Comments are closed.