മുന്‍ ഐ.എ.എസ് ഓഫീസര്‍ സഞ്ജയ് കോത്താരി മുഖ്യ വിജിലന്‍സ് കമ്മീഷണറായി ചുമതലയേറ്റു

ന്യുഡല്‍ഹി: മുന്‍ ഐ.എ.എസ് ഓഫീസര്‍ സഞ്ജയ് കോത്താരി മുഖ്യ വിജിലന്‍സ് കമ്മീഷണറായി ചുമതലയേറ്റു. കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മാസ്‌കും സാമൂഹിക അകലവും പാലിച്ച് ശനിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം 1978 ബാച്ച് ഹരിയാന കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കോത്താരി. മുന്‍പ് രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി ഫെബ്രുവരിയില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് സഞ്ജയ് കോത്താരിയെ നിയമിച്ചത്.

Comments are closed.