മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ജൂണ്‍ വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടേണ്ടതായവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടേണ്ടതായവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്കല്‍ ട്രെയിന്‍, ബസ്, കടകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ജൂണ്‍ വരെയും നിയന്ത്രണം നീട്ടേണ്ടി വന്നേക്കാം.

മുംബൈ, പൂനെ തുടങ്ങിയ വന്‍നഗരങ്ങളാണ് സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. ഈ സാഹചര്യത്തില്‍, ഇവിടങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാണുണ്ടാകുന്നത്. അതേസമയം ഇന്നലെ വരെ മുംബൈയില്‍ 4589 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ദിനംപ്രതി 200 പേര്‍ക്കെങ്കിലും രോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. വ്യാഴാഴ്ച മാത്രം പൂനെയില്‍ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൂനെയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് തുടരുന്നത്. എന്നാല്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദം നല്‍കുന്നത്. 983 കണ്ടെയ്ന്‍മെന്റ് സോണുകളും (ഹോട്ട്സ്പോട്ട് കൂടാതെ നിയന്ത്രണമുള്ള മേഖലകള്‍) മുംബൈയിലുണ്ട്.

Comments are closed.