കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചിലിനെത്തിയതിനെത്തുടര്ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപോറയിലെ ഗോറിപോറയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.
മേഖലയില്‍ കൊവിഡ് ഭീഷണി ഉയരുന്നതായി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണിത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിവച്ചതോടെ സേനയും തിരിച്ചടിക്കുകയായിരുന്നു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം 454 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. അഞ്ച് പേര് കൊവിഡ് ബാധിച്ച് മരിക്കുകയും 109 പേര് ചികിത്സയിലൂടെ സുഖം പ്രാപിക്കുകയും ചെയ്തു.
Comments are closed.