രാജ്യത്ത് കോളജുകള്‍ സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു ജി സി ഉപസമിതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യത്ത് കോളജുകള്‍ സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്നും വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലായില്‍ നടത്താനുമായി യു ജി സി ഉപസമിതി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇത് ഓണ്‍ലൈനായി തന്നെ പരീക്ഷകള്‍ നടത്തണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവെക്കുന്നത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സാധാരണ രീതിയില്‍ പരീക്ഷ നടത്തുക സാധ്യമല്ല. മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ തീയതിയും നീണ്ടുപോകാനാണ് സാധ്യതയുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. ഉപസമിതിയുടെ നിര്‍ദ്ദേശം യു ജി സി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുജിസിയുടേതാണ്.

Comments are closed.