രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ 1500 ഓളം വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ 75 ബസുകള്‍ ഒരുങ്ങുന്നു

റായ്പൂര്‍( ഛത്തീസ്ഗഢ്): രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ 1500 ഓളം വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ 75 ബസുകള്‍ ഒരുങ്ങുന്നതായി മുഖ്യമന്ത്രി ഭൂപേഷ് ബഗെല്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ബസുകള്‍ രാജസ്ഥാനിലേക്ക് പുറപ്പെടും. കൂടാതെ, രാജസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ രാജസ്ഥാനിലുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകളില്‍ കാണുന്നത്. അതേസമയം രാജസ്ഥാനില്‍ 2,034 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 776 പേര്‍ ജയ്പൂരിലും 316 പേര്‍ ജോഥ്പൂരിലും 144 പേര്‍ കോട്ടയിലും 11 പേര്‍ തോങ്കിലും 107 പേര്‍ ഭരത്പുരിലും അജ്മീരില്‍ 106 പേരുമാണുള്ളത്.

Comments are closed.