കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ലെന്ന് ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ല.

കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് കേരളത്തിനുള്ളത്. അബ്കാരി ചട്ട ഭേദഗതി അന്നത്തെ സാഹചര്യത്തിലാണ്. വെയര്‍ ഹൗസുകള്‍ വഴി മദ്യ വില്പന ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

Comments are closed.