Ultimate magazine theme for WordPress.

ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒന്നിച്ച് ഇല്ലാതിരുന്നത് : സുപ്രിയ മേനോന്‍

ഒമ്പതാം വിവാഹവാര്‍ഷികത്തില്‍ ഒന്നിച്ചില്ലാതിരുന്ന ആദ്യ വാര്‍ഷികമാണെന്നും വേഗം തിരിച്ചുവരണമെന്നും പറഞ്ഞ് സുപ്രിയ പൃഥ്വിരാജിന് വിവാഹവാര്‍ഷിക ആശംസയുമായി രംഗത്ത് എത്തി. പൃഥ്വിരാജും സുപ്രിയയയും വിവാഹിതരായത് 2011ലാണ്.

ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒന്നിച്ച് ഇല്ലാതിരുന്നത് എന്ന് സുപ്രിയ മേനോന്‍ പറയുന്നു. തിരിച്ച് പൃഥ്വിരാജും ആശംസ അറിയിച്ചിരുന്നു. കൂടാതെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം ബ്ലസി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ജോര്‍ദാനിലാണ് ചിത്രീകരണം നടക്കുന്നത്.

Comments are closed.