ന്യൂസിലന്‍ഡിനെതിരായ മത്സരം ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന രാജ്യാന്തര മത്സരമായി രേഖപ്പെടുത്തും : ഹര്‍ഭജന്‍ സിംഗ്

മൊഹാലി: ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന രാജ്യാന്തര മത്സരമായി രേഖപ്പെടുത്തപ്പെടുമെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ രോഹിത ശര്‍മയുമായി സംസാരിക്കുകയായിരന്നു ഹര്‍ഭജന്‍ സിംഗ്.

”ചെന്നൈയിലുള്ളപ്പോള്‍ ആളുകള്‍ എന്നോട് പതിവായി ചോദിച്ചിരുന്ന കാര്യമാണ് ധോണിയുടെ മടങ്ങിവരവ്. ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമോ? അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ ഇടംകിട്ടുമോ എന്നതൊക്കെയായിരുന്നു ചോദ്യങ്ങള്‍. എനിക്കറിയില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. അതൊക്കെ ധോണി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്.

ഐപിഎല്ലില്‍ കളിക്കുമെന്നത് 100 ശതമാനം ഉറപ്പാണ്. പക്ഷേ, അദ്ദേഹത്തിന് ഇന്ത്യയ്ക്കായി ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത്. എനിക്ക് അറിയാവുന്നിടത്തോളം, ഇനി ഇന്ത്യന്‍ ജഴ്സി അണിയാന്‍ ധോണിക്ക് ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയ്ക്കായി അദ്ദേഹം തുടര്‍ന്നും കളിക്കും.” ഹര്‍ഭജന്‍ പറയുന്നു.

അതേസമയം 0% മത്സരങ്ങളും ഇന്ത്യ തോല്‍ക്കാന്‍ കാരണം ബാറ്റിങ് നിരയുടെ ദൗര്‍ബല്യമാണെന്നും വിരാട് കോലിയെയും രോഹിത് ശര്‍മയെയും അമിതമായി ആശ്രയിച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം മുന്നോട്ടുപോകുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Comments are closed.