ലോകകപ്പിനുശേഷം ധോണിയുടെ ഒരു വിവരവുമില്ലെന്ന് രോഹിത് ശര്‍മ
മുംബൈ: ഇന്ത്യന്‍ താരം എം എസ് ധോണിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. ഹര്ഭജന് സിംഗുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിങ്ങിനിടെ ആരാധകര്‍ ധോണിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് ഇത്തരത്തില്‍ മറുപടി പറഞ്ഞത്.
”അദ്ദേഹത്തെക്കുറിച്ച് സത്യത്തില്‍ ഒരു വിവരവുമില്ല. ഏറ്റവും ഒടുവില്‍ ഒന്നിച്ച് കളിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പിലാണ്. ധോണിയുമായി ബന്ധപ്പെട്ട് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് യാതൊരു പിടിയുമില്ല. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. ക്രിക്കറ്റില്‍ സജീവമല്ലാത്ത സമയത്ത് ധോണി ആര്‍ക്കും പിടികൊടുക്കില്ല. പിന്നെ ധോണി അണ്ടര്‍ഗ്രൗണ്ടിലായിരിക്കും. കൂടുതല്‍ അറിയണമെങ്കില്‍ അദ്ദേഹം റാഞ്ചിയിലെ വീട്ടിലുണ്ട്. നേരിട്ടു പോയി ചോദിച്ചാല്‍ മതി. രോഹിത് പറഞ്ഞു.
”ലോക്ക്ഡൗണായത് കാരണം പോകാന്‍ കഴിയുമോ എന്നറിയില്ല. കാറോ, ബൈക്കോ, വിമാനവോ പിടിച്ചോ റാഞ്ചിയിലേക്ക് പോവൂ. എല്ലാ കാര്യങ്ങളും നേരിട്ട് ചോദിക്കൂ. ഇനിയും കളിക്കുമോ എന്നുള്ള കാര്യത്തില്‍ നേരിട്ട് ചോദിച്ച് വ്യക്തത വരുത്താം.” രോഹിത് പറയുന്നു.
Comments are closed.