ദഹന പ്രശ്നങ്ങള്‍ക്കും ആരോഗ്യത്തിനും വഴുതനങ്ങ
ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വഴുതനങ്ങ ഉപയോഗിക്കാവുന്നതാണ്.
വഴുതന ജ്യൂസ് അവിശ്വസനീയമാംവിധം പോഷകഗുണമുള്ളതും ശരിയായ ചേരുവകളുമായി കലര്‍ത്തിയാല്‍ രുചികരവുമാണ്. സിട്രസ് പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വഴുതന ജ്യൂസ് തയ്യാറാക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ ഒരു നല്ല ഗുണനിലവാരമുള്ള ജ്യൂസര്‍ ഉപയോഗിക്കേണ്ടതുണ്ട്.
വഴുതന ജ്യൂസ്
വഴുതന 1 വലിയ വഴുതന
2 ആപ്പിള്‍ (തൊലികളഞ്ഞത്)
2 കാരറ്റ് (തൊലികളഞ്ഞത്)
സെലറിയുടെ ഒരു തണ്ട് (അരിഞ്ഞത്)
വഴുതനങ്ങ തൊലി കളയുക, മുകളിലും വാലും നീക്കം ചെയ്ത് സമചതുര മുറിക്കുക, വഴുതനങ്ങ മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് ഒരു ജ്യൂസറില്‍ അര ഗ്ലാസ് വെള്ളം ചേര്‍ത്ത് അടിക്കുക. വാഴപ്പഴം, ബ്ലൂബെറി അല്ലെങ്കില്‍ തക്കാളി പോലുള്ള വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് പരീക്ഷിക്കാവുന്നതാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പലരും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹന സംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും നിങ്ങളില്‍ വയറിളക്കം വരാം. വയറിനുണ്ടാവുന്ന ഈ അസ്വസ്ഥതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ ജ്യൂസ്. ഇത് വയറിളക്കത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൃമിശല്യം, വയറിന്റെ അസ്വസ്ഥത, എന്നിവക്കെല്ലാം ഇത് വളരെയധികം സഹായകമാണ്.
കരള്‍ രോഗങ്ങള്‍ക്ക് പരിഹാരമാണ് വഴുതനങ്ങ. ഇത് കഴിക്കുന്നതിലൂടെ അത് കരളിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി കരള്‍ സ്മാര്‍ട്ടാക്കുന്നതിനും ഈ ജ്യൂസ് മികച്ചതാണ്. ഇത് അല്പം കയ്പ് രസം ഉള്ളതാണെങ്കിലും പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ കുടിക്കാന്‍ അല്പം പ്രയാസം നിങ്ങള്‍ നേരിടും.
ബുദ്ധിശക്തിക്കും ഓര്‍മ്മക്കും എന്നും മികച്ച ഒരു ഓപ്ഷനാണ് വഴുതനങ്ങ ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും നിങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഇത് ശീലമാക്കാവുന്നതാണ്. പ്രായമാകുന്നതോടെ ഉണ്ടാവുന്ന ഓര്‍മ്മക്കുറവിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Comments are closed.