കൊവിഡ് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് കോണ്‍ഫറന്‍സിംഗിലൂടെ

തിരുവനന്തപുരം: കൊവിഡ് സ്ഥിതി വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. തുടര്‍ന്ന് വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കളക്ടര്‍മാര്‍, എസ്പിമാര്‍, ഡിഎംഒമാര്‍ എന്നിവരുമായി മുഖ്യമന്ത്രി സംസാരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്ന് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 456 ആയി. നിലവില്‍ 116 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ 21044 പേര്‍ നിരീക്ഷണത്തിലും ഇതില്‍ 464 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

Comments are closed.