പ്രവാസികള്‍ക്ക് നോര്‍ക്ക രജിസ്ട്രേഷന് തുടങ്ങി ; വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് എംബസി
ദുബായ്: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി നോര്‍ക്ക രജിസ്ട്രേഷന് തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ www.norkaroots.org എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും തിരക്ക്കൂട്ടേണ്ട ആവശ്യമില്ലെന്നും രജിസ്റ്റര്‍ ചെയ്യാന്‍ മൂന്നോ നാലോ ദിവസം കൊണ്ട് ചെയ്താല്‍ മതി.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം പോകാമെന്ന നിലയില്ല. അത്യാവശ്യമുള്ള ആളുകളെ തെരഞ്ഞെടുത്ത ശേഷം മാത്രമേ നാട്ടിലേക്ക് കൊണ്ടുവരികയുള്ളൂവെന്നും നോര്‍ക്കാ റൂട്ട്സ് ഡയറക്ടര്‍ ഒവി മുസ്തഫയും ഇത് സംബന്ധിച്ച അറിയിപ്പ് പ്രവാസികള്‍ക്കായി നല്കി. ഇത്തരം പ്രചാരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ എംബസിക്കോ കോണ്‍സുലേറ്റിനോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഇത്തരം നീക്കങ്ങള്‍ക്ക് യാതൊരു ഒരുക്കവും എംബസി നടത്തിയിട്ടില്ലെന്ന് യുഎഇ എംബസിയും ട്വീറ്റ് ചെയ്തിരുന്നു.
Comments are closed.