Ultimate magazine theme for WordPress.

കുവൈത്തിലെ കൊവിഡ് മരണം 19 ; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2892 ആയി

കുവൈത്ത്‌സിറ്റി: കുവൈത്തിലെ കൊവിഡ് മരണം 19 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2892 ആയി. അതേസമയം കുവൈത്തില്‍ 150 ഇന്ത്യക്കാരുള്‍പ്പെടെ 278 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. കുവൈത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ കൊവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

59 വയസുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരന്‍, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി. എന്നാല്‍ പുതുതായ രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി.

അതേസമയം 43 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 656 ആയി. നിലവില്‍ 2217 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

അതേസമയം ക്യാന്‍സര്‍ കാരണം കഷ്ടപ്പെട്ടിരുന്ന ആറ് വയസുകാരി സാധിക, ഇന്ത്യന്‍ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. കുവൈത്ത് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമെത്തിയ വൈദ്യസംഘം നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് പാലക്കാട്ടുകാരി സാദികയും അച്ഛന്‍ രതീഷ്‌കുമാറും വിദഗ്ദ ചിക്തസയ്ക്കായി ഡല്‍ഹി എയിംസിലേക്ക് പോയത്.

Comments are closed.