കേരളത്തില്‍ ഒന്നര മാസം മുന്‍പു ഷാര്‍ജയില്‍നിന്നെത്തിയ വീട്ടമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തില്‍ ഒന്നര മാസം മുന്‍പു ഷാര്‍ജയില്‍നിന്നെത്തിയ വീട്ടമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രവാസി വീട്ടമ്മ (55) കോട്ടയം സംക്രാന്തി സ്വദേശിയാണ്. കോട്ടയം ജില്ലയില്‍ തന്നെ മണര്‍കാട്ട് ലോറി ഡ്രൈവര്‍ക്കും (50) പനച്ചിക്കാട്ട് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച നഴ്സിന്റെ അമ്മയ്ക്കും (60) രോഗം സ്ഥിരീകരിച്ചു.
ലോറി ഡ്രൈവര്‍ മഹാരാഷ്ട്രയില്‍നിന്നു മാര്‍ച്ച് 25നു തിരിച്ചെത്തിയ ശേഷം ക്വാറന്റീനിലായിരുന്നു. അതേസമയം ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം പഞ്ചായത്ത് പൂര്‍ണമായും ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഏലപ്പാറ, നെടുങ്കണ്ടം, വാഴത്തോപ്പ് പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
Comments are closed.