കടൽ കടന്ന് സഹായഹസ്തവുമായി അറബിയും,പിന്നെ പ്രദീപ് കാറളവും

തൃശൂർ: തൃശ്ശൂരിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രദീപ് കാറളവും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ സൗദി സ്വദേശിയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോൾഡ് സ്പാർക്ക് ആഭരണ നിർമാണ ശാലയുടെ സ്പോൺസറും സൗദി പൗരനുമായ മുഹമ്മദ് സെയ്ദ് അൽ ഒത്തേബിയുടെ ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ അഭാവത്തിൽ ബിസിനസ് പങ്കാളി പ്രദീപ് കാറളം തൃശൂർ കളക്ടർ എസ് ഷാനവാസിന്റെ സാന്നിധ്യത്തിൽ മന്ത്രി എ സി മൊയ്തീന് കൈമാറി. കൂടാതെ പ്രദീപ് കാറളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി രണ്ട് ലക്ഷം രൂപയുടെ ചെക്കും തത്‌വസരത്തിൽ മന്ത്രിക്ക് കൈമാറി.

നിലവിലെ സാഹചര്യത്തിൽ യാത്രാ വിമാന സർവീസ് ഇല്ലാത്തതിനലാണ് സൗദി സ്വദേശിക്ക് കേരളത്തിൽ വരാൻ കഴിയാതിരുന്നതെന്ന് ബിസിനസ് പാർട്ണർ പ്രദീപ് കാറളം ഇബിഎം ന്യൂസിനോട് പറഞ്ഞു.

പേരും പ്രശസ്തിയും ആഗ്രഹിക്കാതെ കർട്ടന് പിറകിൽ നിന്ന് നിരാലംബർക്ക് നിരവധി സഹായങ്ങൾ ചെയ്തുവരുന്ന പ്രവാസി മലയാളിയാണ് പ്രദീപ് കാറളമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.

പ്രവാസിലോകം കോവിഡിന്റെ പിടിയിൽ പെട്ട് വിഷമതകൾ അനുഭവിക്കുമ്പോഴും കേരളത്തിന്റെ പ്രയാസങ്ങൾക്ക് തന്നാൽ ആവുന്നത് ചെയ്യാൻ കഴിയുന്നത് ദൈവത്തിന്റെ കൃപാകാടാക്ഷം കൊണ്ടാണെന്ന് സൗദി അറേബ്യയിൽ വർഷങ്ങളായി ആഭരണ നിർമാണ വ്യവസായരംഗത്ത് സജീവമായ മനുഷ്യസ്നേഹിയായ തൃശൂർ താണിശേരി സ്വദേശിയായ പ്രദീപ് കാറളം പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.