വടക്കന്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു ; ഇതോടെ ആശുപത്രി അടച്ചുപൂട്ടി

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രി അടച്ചുപൂട്ടി. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ വിവിധ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് ശനിയാഴ്ച വൈകിട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്.

അതിനാല്‍ ആശുപത്രി അടച്ചുപൂട്ടുകയാണെന്ന് വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കമ്മീഷണര്‍ വര്‍ഷ ജോഷി അറിയിച്ചു. കൂടാതെ കെട്ടിടം പൂര്‍ണമായി അണുവിമുക്തമാക്കുന്നതു വരെ മുദ്രവെക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നഴ്സുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവരേയും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

Comments are closed.