രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡിനെ തുരത്താനുള്ള പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് മന്‍ കീ ബാത്തിലുടെ പ്രതികരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധം. ഈ ത്യാഗത്തിന് 130 കോടി ജനങ്ങളെ നമിക്കുന്നുവെന്നും ഓരോ പൗരനും ഈ യുദ്ധത്തില്‍ പടയാളികള്‍ ആണെന്നും അദേഹം പറയുന്നു.

കൂടാതെ കോവിഡ് സമൂഹത്തില്‍ ഗുണകാരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. മുഖാവരണം ഇനി ജീവിത ശൈലയുടെ ഭാഗമാകണം. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റമുണ്ടായി. പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന ബോധം അനിവാര്യമാകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനവും ഒരു ടീമായാണ് ഈ പോരാട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ദരിദ്രരായ ജനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരുശട സുരക്ഷ ഓര്‍ഡിന്‍സിലൂടെ ഉറപ്പാക്കി. രാജ്യത്തെ പോലീസ് സേനകളൂടെ സേവനം പ്രശംസനീയമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ഷകരുടെ വലിയ സംഭാവന ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

Comments are closed.