ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍, ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടാനും സംസ്ഥാനം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകള്‍ക്കും പാര്‍പ്പിട മേഖലകളിലെ കടകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അതേസമയം മെയ് 16വരെ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞത്. മാളുകള്‍ തുറക്കാനാവില്ല, എന്നാല്‍, ഇന്നലെ മുതല്‍ കടകള്‍ തുറക്കാന്‍ അനുവാദം സര്‍ക്കാര്‍ നല്‍കിയിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും കടകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു.

Comments are closed.