കുവൈറ്റില്‍ മലപ്പുറം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മലപ്പുറം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറുമാസങ്ങള്‍ക്ക് മുമ്പ് പുതിയ വിസയില്‍ കുവൈത്തിലെത്തിയ എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശന്‍ എന്ന 45കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Comments are closed.