കോവിഡ് വ്യാപനം ഉയരുന്നു ; മെയ് മൂന്നിനു ശേഷം വീണ്ടും ലോക്ഡൗണ്‍ ഉയര്‍ത്തണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, ഒഡീഷൗ ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മെയ് മൂന്നിനു ശേഷം വീണ്ടും ലോക്ഡൗണ്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം തെലങ്കാന സംസ്ഥനത്ത് ലോക്ഡൗണ്‍ മെയ് ഏഴു വരെ നീട്ടിയിരുന്നു. കേരളവും അസ്സമും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കും.
ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മേയ് മൂന്നിന് ശേ ഷവും ലോക്ഡീണ് തുടര്‍ന്നേക്കുമെന്നാണ് സുചന ലഭിക്കുന്നത്. മേയ് 16 വരെ ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളും നിലപാട് അറിയിച്ചത്.
ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനങ്ങളുമായി വീഡിയോ കോണ്ഫര്ന്സിങ് വഴി തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്ര തീരുമാനം സ്വീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.
Comments are closed.