Ultimate magazine theme for WordPress.

കൊറോണബാധയും ലോക്ക്ഡൗണും ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വൈകും

ന്യൂഡല്‍ഹി: കൊറോണബാധയും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും വൈകും. വ്യവസായങ്ങളുള്‍പ്പെടെ എല്ലാം രാജ്യത്ത് നിലച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും വൈകുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിര്‍മാതവുമായ രാഹുല്‍ റവൈല്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ജൂറി അംഗങ്ങള്‍ക്ക് ഒന്നിച്ചു കൂടുന്നതിനോ സിനിമകള്‍ കാണുന്നതിനോ പുരസ്‌കാരം നിര്‍ണയിക്കുന്നതിനോ സാധ്യമല്ല. മെയ് മൂന്നിനാണ് പുരസ്‌കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത്. അതേസമയം ഗോവ രാജ്യാന്തര ചലച്ചിത്രമേളയും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കാനും സാധ്യതയില്ലെന്നാണ് സൂചന.

Comments are closed.