മലയാള സിനിമയിലെ കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന് കീഴില്ലം അന്തരിച്ചു
ചാലക്കുടി: മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന് കീഴില്ലം അന്തരിച്ചു. 66 വയസ്സായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം. സിദ്ധിഖ്-ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളിലും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ഇദേഹം നേടിയിരുന്നു. മോഹന്‍ ലാല്‍ ചിത്രമായ ബിഗ് ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. ബാലചന്ദ്ര മേനോന്റെ അലിക എന്ന ചിത്രത്തില്‍ അതിഥി താരമായും വേഷമിട്ടിരുന്നു.
Comments are closed.