അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്

തിരുവനന്തപുരം: തെക്കു-കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരങ്ങളിലും അടുത്ത 24 മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൂടാതെ ഏപ്രില്‍ 26നും 27നും ആന്ധ്രാ തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments are closed.