നരച്ച മുടിക്ക് ഇനി വീട്ടില്‍ തന്നെ പരിഹാരം

ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്  നരച്ച മുടി. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് ഇനി വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി അല്‍പം നെല്ലിക്കയും മൈലാഞ്ചിയിലയും വെളിച്ചെണ്ണയും നല്ല ചുവട് കട്ടിയുള്ള ഇരുമ്പ് ചീനച്ചട്ടിയും ആണ് വേണ്ടത്.

ഇതിലൂടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെ മുടിയിഴ കറുപ്പാക്കി മാറ്റുന്ന തരത്തില്‍ നമുക്ക് ഈ എണ്ണ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നെല്ലിക്ക

നെല്ലിക്ക മുടിക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്. മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നെല്ലിക്ക വളരെയധികം സഹായിക്കുന്നുണ്ട്.

മൈലാഞ്ചിയില

മൈലാഞ്ചിയില മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ പലവിധത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് മൈലാഞ്ചിയില സഹായിക്കുന്നുണ്ട്. പലപ്പോഴും നിങ്ങള്‍ക്ക് അറിയാത്ത പല ഗുണങ്ങളും മുടിയുടെ കാര്യത്തില്‍ മൈലാഞ്ചിയില നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

ആദ്യം ചുവട് കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. ഇതില്‍ നല്ലതു പോലെ എണ്ണ ഒഴിക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം ഉണക്ക നെല്ലിക്ക ചേര്‍ത്ത് അത് നല്ലതുപോലെ ഇളക്കിക്കൊടുക്കുക. ഇതിലേക്ക് മൈലാഞ്ചിയില എടുത്ത് മിക്‌സ് ചെയ്യുക. എണ്ണയില്‍ നല്ലതു പോലെ മിക്‌സ് ആയിരിക്കണം. നെല്ലിക്കയും മൈലാഞ്ചിയിലയും നല്ലതു പോലെ എണ്ണയില്‍ ചേരേണ്ടതാണ്. ഇത് നല്ലതു പോലെ വെട്ടിത്തിളച്ച ശേഷം അല്‍പ സമയം കഴിഞ്ഞ് ഓഫ് ചെയ്യുക. ഇത് നല്ലതു പോലെ ആറിക്കഴിഞ്ഞ് വേറൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഈ എണ്ണ ഉപയോഗിക്കാന്‍ പാകത്തിലായി. ഇത് ദിവസവും കുളിക്കുന്നതിന് 15 മിനിട്ട് മുന്നേ തലയില്‍ തേക്കാവുന്നതാണ്. ദിവസവും ഇത് തേച്ചാല്‍ കുറച്ച് ദിവസം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മുടി വളരാന്‍ മുടി വളരുന്ന കാര്യത്തിനും വളരെയധികം മികച്ചതാണ് ഈ എണ്ണ. ഇത് വെളിച്ചെണ്ണക്ക് പകരം ദിവസവും തേക്കാവുന്നതാണ്. നെല്ലിക്ക എണ്ണ ആയതു കൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കാതെ നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും തേക്കുന്നതിലൂടെ മുടിയിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല.

കഷണ്ടിക്ക് പരിഹാരം സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെ അലട്ടുന്നതാണ് കഷണ്ടി. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല എണ്ണകളും മരുന്നുകളും വാരിത്തേക്കുന്നവര്‍ക്ക് ഇനി പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒന്നാണ് ഈ എണ്ണ. ഇത് തേക്കുന്നതിലൂടെ കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. കഷണ്ടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒരു ഓപ്ഷന്‍ നെല്ലിക്കയെണ്ണ തന്നെയാണ്. മുടി കൊഴിഞ്ഞിടത്ത് വീണ്ടും വരും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

മുടി കൊഴിച്ചില്‍ സ്ത്രീകളെ അലട്ടുന്ന മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ദിനവും ഉപയോഗിക്കുന്നതിലൂടെ അത് മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍ മാറുന്നതിലൂടെ അത് പലപ്പോഴും നിങ്ങള്‍ക്ക് പിന്നീടുണ്ടാവുന്ന മുടിക്ക് വളരെയധികം ആരോഗ്യം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അതുകൊണ്ട് മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.

Comments are closed.