ഡബിള്‍ ഡാറ്റ ഓഫറുകളുമായി വോഡാഫോണ്‍ ഐഡിയ

വോഡാഫോൺ ഐഡിയ കഴിഞ്ഞ കുറച്ച് നാളുകളായി നൽകിയിരുന്ന 1.5 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾക്കുള്ള ഡബിൾ ഡാറ്റ ഓഫറുകൾ പല സർക്കിളുകളിലും നിർത്തലാക്കി. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ 3 ജിബി ഡാറ്റയാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകിയിരുന്നത്. കേരളമുൾപ്പെടെയുള്ള സർക്കിളുകളിൽ ഈ ഓഫർ പിൻവലിട്ടതിന് പിന്നാലെ പുതിയ ഡബിൾ ഡാറ്റ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

പുതിയ ഡബിൾ ഡാറ്റ ഓഫർ ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ബാധകമായ ഓഫറാണ്. ഇതിലൂടെ ഉപയോക്താവിന് ദിവസവും 4ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളായ 299, 449 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് കമ്പനി ഇപ്പോൾ ഇരട്ടി ഡാറ്റ ആനുകൂല്യം നൽകുന്നത്. ഈ പ്ലാനുകളുടെ മുഴുവൻ വാലിഡിറ്റി കാലയളവിലും ഉപയോക്താവിന് ദിവസവും 4ജിബി ഡാറ്റയാമ് ഇനിമുതൽ ലഭിക്കുക.

എല്ലാ വില നിലവാരങ്ങളിലും മികച്ച പ്ലാനുകൾ നൽകുന്ന ടെലിക്കോം ഓപ്പറേറ്ററാണ് വോഡഫോൺ ഐഡിയ. നിലവിൽ ഏറ്റവും കൂടുതൽ 1.5 ജിബി ഡേറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതും വോഡാഫോൺ ഐഡിയയാണ്. 249 രൂപ, 399 രൂപ, 499 രൂപ, 555 രൂപ, 599 രൂപ, 2,399 രൂപ എന്നീ നിരക്കുകളിൽ കമ്പനി ദിവസവും 1.5 ജിബി ഡാറ്റയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ഒന്നാം ഘട്ട ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ്, വോഡഫോൺ ഐഡിയ 249 രൂപ, 399 രൂപ, 599 രൂപ എന്നീ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ ‘ഡബിൾ ഡാറ്റ’ ഓഫർ നൽകിരുന്നു.

വോഡഫോൺ ഐഡിയ ഡബിൾ ഡാറ്റ ഓഫറിലേക്ക് പുതതായി മൂന്ന് പ്ലാനുകൾ കൂടി ചേർത്തു. കമ്പനിയുടെ ദിവസേന 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളായ 299, 449 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് ഡബിൾ ഡാറ്റ നൽകുന്നത്. യഥാക്രമം 28, 56, 84 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇത്. ദിവസവും 4 ജിബി ഡാറ്റയാണ് ഓഫറിന്റെ ഭാഗമായി ഉപയോക്താവിന് ലഭിക്കുക. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളു.

പുതിയ ഡബിൾ ഡാറ്റ ഓഫർ നിലവിൽ ഒൻപത് ടെലികോം സർക്കിളുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ കേരളത്തിൽ ഓഫർ ലഭ്യമല്ല. ചിലപ്പോൾ കേരളത്തെ ഉൾപ്പെടുത്തി ഒരു ഘട്ടം കൂടിയായി കമ്പനി ഓഫർ നൽകാനും സാധ്യതയുണ്ട്. ഡൽഹി, മധ്യപ്രദേശ്, മുംബൈ, കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഒഡീഷ, അസം, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നീ ഒമ്പത് സർക്കിളുകളിലാണ് നിലവിൽ ഡബിൾ ഡാറ്റ ഓഫർ ലഭ്യമാകുന്നത്.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ മൂന്ന് പുതിയ പ്ലാനുകൾ ഉൾപ്പെടെ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളിലാണ് വോഡഫോൺ ഐഡിയ നിലവിൽ ഇരട്ട ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത്. 399 രൂപയുടെയും 599 രൂപയുടെയും രണ്ട് പഴയ പ്ലാനുകൾ ഓഫറിന്റെ ഭാഗമായി ചില സർക്കിളുകളിൽ ഇരട്ടി ഡാറ്റ ആനുകൂല്യം നൽകുന്നുണ്ട്. ദിവസവും 1.5 ജിബി ഡാറ്റ ആനുകൂല്യമുള്ള ഈ പ്ലാനുകൾ നിലവിൽ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. യഥാക്രമം 56, 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇവ.

Comments are closed.