ബിഎസ് VI മഹീന്ദ്ര XUV500 ബുക്കിങ് ആരംഭിച്ചു ; ലോക്ക്ഡൗണിന് ശേഷം വില്‍പ്പനയ്ക്ക് എത്തും

ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ബിഎസ് VI, XUV500 ഇടംപിടിച്ചിരുന്നു. വാഹത്തിന്റെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിലവിലെ ലോക്ക്ഡൗണിന് ശേഷം വാഹനം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അപ്പോള്‍ മാത്രമേ വിലയും കമ്പനി പ്രഖ്യാപിക്കുകയുള്ളു. എന്നാല്‍ ഇപ്പോള്‍ ബിഎസ് VI പതിപ്പിനായി കമ്പനി ബുക്കിങ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള അവസരമാണ് കമ്പനി നല്‍കിയിരിക്കുന്നത്. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. നേരത്തെ ബിഎസ് VI സ്‌കോര്‍പിയോയുടെയും ബുക്കിങ് കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരുന്നു.

2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 3,750 rpm -ല്‍ 153 bhp കരുത്തും 1,750-2,800 rpm -ല്‍ 360 Nm torque ഉം ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ബിഎസ് VI പതിപ്പ് വിപണിയില്‍ ലഭ്യമാകും. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

വകഭേദങ്ങളെ ആശ്രയിച്ചാണ് വാഹനത്തില്‍ സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം അപ്ഹോള്‍സ്റ്ററി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിഎസ് VI പതിപ്പിന് പിന്നാലെ XUV500 -യുടെ പുതുതലമുറ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന വാഹനമായിരുന്നു മഹീന്ദ്ര XUV500. എന്നാല്‍, ടാറ്റ ഹാരിയറിര്‍, എംജി ഹെക്ടര്‍ മോഡലുകളുടെ കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പന ഇടിഞ്ഞു.

Comments are closed.