മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 342 ; ആകെ രോഗികളുടെ എണ്ണം 8068 ആയി

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇതുവരെ 1188 പേര്‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ,പൂനെ എന്നിവിടങ്ങളില്‍ മെയ് 18 വരെ ലോക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന ലഭിക്കുന്നത്. അതേസമയം രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ ഇന്നലെ 230 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി.

24 മണിക്കൂറിനിടെ 18 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി. ഇന്നലെ 293 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ദില്ലിയില്‍ ആകെ കൊവിഡ് കേസുകള്‍ 2918 ആയി. എന്നാല്‍ രോഗികളുടെ എണ്ണം ആയിരം കടക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമായി തെലങ്കാന മാറി.

ഇന്നലെ പതിനൊന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1001 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയത് എല്ലാ കേസുകളും ഹൈദരാബാദിലാണ്. തുടര്‍ന്ന് കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ നടപ്പാക്കേണ്ടെന്ന് തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു.

Comments are closed.