ലോകത്തെ കോവിഡ് മരണം 2.06 ലക്ഷം കടന്നു ; രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ് മരണം 2.06 ലക്ഷം കടന്നു രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആയിരത്തിലേറെപ്പേര്‍ മരിച്ചു.

55,000-ത്തിലധികം പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു. സ്‌പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരം കടന്നു. ബ്രിട്ടണില്‍ ആകെ കൊവിഡ് രോ?ഗികളുടെ എണ്ണം 1.52 ലക്ഷമായെങ്കിലും ഇന്നലെ മരണസംഖ്യയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 1.57 രോഗികളുള്ള ജര്‍മ്മനിയില്‍ ഇതുവരെ 5976 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.52 ലക്ഷം കൊവിഡ് രോഗികളുള്ള ബ്രിട്ടണില്‍ ഇതിനോടകം 20,732 പേര്‍ മരിച്ചിരുന്നു.

Comments are closed.