സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇന്ന് മുതല്‍ ഇളവ് ; രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവ്. പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഇന്ന് മുതല്‍ മെയ് 13 വരെ ഇളവ് പ്രഖ്യാപിച്ചതായി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്.

അതേസമയം ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഈ സമയം തുറന്നു പ്രവര്‍ത്തിക്കാം. എന്നാലീ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 29 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുന്നത്. ഈ സ്ഥാപനങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിരീക്ഷണം നടത്തുന്നതാണ്.

നിയമം ലംഘിച്ചാല്‍ സ്ഥാപനം അടച്ചുപൂട്ടും. അതേസമയം ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യുട്ടി പാര്‍ലറുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, കോഫി ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കാന്‍ അനുവാദമില്ല. എന്നാല്‍ റെസ്റ്റോറന്റുകളില്‍ നിന്നു ഭക്ഷണങ്ങള്‍ പാര്‍സലായി നല്‍കാം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹം, ശവസംസ്‌കാരം തുടങ്ങിയ എല്ലാ ചടങ്ങുകള്‍ക്കുമുള്ള നിരോധനം തുടരും.

Comments are closed.