കൊവിഡ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ബുറൈദയില്‍ മരിച്ചു

റിയാദ്: കൊവിഡ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ബുറൈദയില്‍ മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസ സനാഇയയില്‍ ജെ.സി.ബി. ഓപ്പറേറ്ററായിരുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാനാണ് (48) മരിച്ചത്. 20 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം അഞ്ചര വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.

10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ഉനൈസയിലെ ഹയാത്ത് ആശുപത്രിയിലെത്തുകയും ഉടനെ അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. അതിനും മുമ്പ് ആഴ്ചകളോളമായി പനിയും ജലദോഷവുമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു.

കുഴഞ്ഞുവീണ ശേഷം ദിവസങ്ങളോളം വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലായ മലയാളികള്‍ നിരീക്ഷണത്തിലാണ്. പിതാവ്: മുഹമ്മദ് റാവുത്തര്‍. ഭാര്യ: റംല. മക്കള്‍: ബിലാല്‍, ബിന്‍ഹാജ്.

Comments are closed.