കുഷ്ടരോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന വാക്സിന്‍ കോവിഡ് രോഗ ചികിത്സയില്‍ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷണം

ന്യൂഡല്‍ഹി : പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഗവേഷകര്‍ കുഷ്ടരോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന മൈക്കോബാക്ടീരിയം ഡബ്ളിയു വാക്സിന്‍ കോവിഡ് രോഗ ചികിത്സയില്‍ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷിക്കാനൊരുങ്ങുന്നു. തുടര്‍ന്ന് ഡല്‍ഹി, ഭോപാല്‍ എയിംസുകളുടെ സഹകരണത്തോടെയാണ് ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.

അതേസമയം പ്രാഥമിക പരീക്ഷണമെന്ന നിലയില്‍ നാല് കോവിഡ് രോഗികളില്‍ വാക്സിന്‍ പ്രയോഗിച്ചിരുന്നു. ഇവരില്‍ മരുന്ന് ദോഷം ചെയ്യുന്നതായി കണ്ടെത്തിയിട്ടില്ല. കൂടാതെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ള പല രോഗികളിലും ഈ വാക്സിന്‍ പ്രയോഗിച്ചപ്പോള്‍ അവരുടെ ഗുരുതരാവസ്ഥയില്‍ മാറ്റം വന്നതായി കണ്ടു. എന്നാല്‍ വാകിസിന്‍ പ്രയോഗിച്ചാല്‍ അത് ദീര്‍ഘകാലത്തേക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോയെന്ന് അറിയണമെങ്കില്‍ അതിന് ക്ലിനിക്കല്‍ പരീക്ഷണം അത്യാവശ്യമാണ്.

Comments are closed.