കോട്ടയത്ത് ജില്ലയില്‍ മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു

കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളില്‍ ഇന്നലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എന്നാല്‍ ഇന്നലെ നൂറിലധികം പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാതെ ഇറങ്ങിയതിന് ജില്ലയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. വരും ദിവസങ്ങളില്‍ കര്‍ശനമായി പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐപിഎസ് വ്യക്തമാക്കി.

Comments are closed.