കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന്റെ സാമ്പിള്‍ ഫലം നെഗറ്റീവ്.
കോട്ടയം: നാല് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന്റെ സാമ്പിള്‍ ഫലം നെഗറ്റീവ്. തൊഴിലാളിയുടെ ഭാര്യയുടെയും രണ്ട് മക്കളുടെയും ഭാര്യാ സഹോദരന്റെയും ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും സാമ്പിളാണ് പരിശോധിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു ഇയാള്‍.
അങ്ങനെയാണ് രോഗം ഇയാളിലേയ്ക്ക് എത്തിയതെന്നാണ് നിഗമനം. ലോഡിങ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീന് നിര്‍ദേശിക്കുകയായിരുന്നു. ലോഡിങ് തൊഴിലാളിയുടെ കുടുംബത്തിന്റെയും ലോഡ് ഇറക്കിയ കടയുടമയുടയെും മൂന്ന് തൊഴിലാളികളുടെയും സാമ്പിളുകളെടുത്തിരുന്നു. ഇത്തരത്തില്‍ എടുപത്ത എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു.
Comments are closed.