കോവിഡ് പരിശോധനയില്‍ ആര്‍എന്‍എ കിറ്റിനും ക്ഷാമം
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നിര്‍ത്തേണ്ടി വന്നതിനു പിന്നാലെ, ആര്‍എന്‍എ കിറ്റിനും ക്ഷാമം നേരിടുന്നു. 3 ലക്ഷത്തോളം കിറ്റുകളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ ഈ കിറ്റുകള്‍ കഴിഞ്ഞേക്കാം. കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും വൈകാതെ ലഭിച്ചു തുടങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം കിറ്റുകളുടെ അഭാവം പരിശോധന നടത്താ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കും. മിക്ക സംസ്ഥാനങ്ങളിലും ഇതു മൂലം പരിശോധന മന്ദഗതിയിലാണ്. പലയിടത്തും സാംപിള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ആര്‍എന്‍എ കിറ്റില്ലാത്തതിനാല്‍ പരിശോധന നടക്കാത്ത അവസ്ഥയാണുള്ളത്. ചൈനയില്‍ നിന്നെത്തിച്ച കിറ്റുകള്‍ ശരിയായ ഫലം നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ഇപ്പോള്‍ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments are closed.