കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്റെ ഓഫീസ് ഗാര്‍ഡിന് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്റെ ഓഫീസ് ഗാര്‍ഡിന് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസിന്റെ ടീച്ചീങ്ങ് ബ്ലോക്കിലുള്ള ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാര്‍ഡിനാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഓഫീസ് അണുവിമുക്തമാക്കിയതായും ജീവനക്കാരോട് സ്വയം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടതായുമായാണ് അറിവ്.

എന്നാല്‍ ഇവരുടെ സാമ്പിളുകളും പരിശോധിക്കുന്നതാണ്. അതേസമയം എയിംസിന്റെ ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിനും കോവിഡ് സ്ഥിരീകരിച്ചതായി എയിംസ് അധികൃതര്‍ അറിയിച്ചു. കൂടാതെ നഴ്സിന്റെ രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Comments are closed.